Breaking News

പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ റിമാൻഡ് ചെയ്തു




ചന്തേര:പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ റിമാൻഡ് ചെയ്തു. തൃക്കരിപ്പൂർ ഉദിനൂർ മാച്ചിക്കാട് സ്വദേശിനി കൊടക്കൽ ഹൗസിൽ ശാലിനി (33), കാമുകൻ കോഴിക്കോട് ബേപ്പൂർ ഹാർബറിന് സമീപത്തെ പി.ടി. അനൂപ് (33) എന്നിവരെയാണ് ചന്തേര എസ്.ഐ.എം.വി.ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്.13ഉം 10 ഉം വയസുള്ള രണ്ട്കുട്ടികളെയും വീട്ടിൽ ഉപേക്ഷിച്ച് പ്രണയത്തിലായിരുന്ന ഭർത്താവിൻ്റെ സുഹൃത്ത് അനൂപിനൊപ്പം യുവതി വീട്ടിൽ നിന്നും ഒളിച്ചോടുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരൻ ചന്തേര പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്ന കമിതാക്കളെചെറുവത്തൂർ മടക്കരയിൽ വെച്ച് പിടികൂടുകയായിരുന്നു.പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയ കുറ്റത്തിന് യുവതിക്കെതിരെ ബാലാവകാശ സംരക്ഷണ നിയമവും കുട്ടികളെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ചതിന് പ്രേരണാകുറ്റം ചുമത്തി യുവാവിനെയും അറസ്റ്റ് ചെയ്ത് ചന്തേര പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

No comments