Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ഒന്നാം റാങ്ക് നേട്ടവുമായി അട്ടേങ്ങാനത്തെ മേഘ; അനുമോദനവുമായി സി.പി.എം മൂരിക്കട ബ്രാഞ്ച്


അട്ടേങ്ങാനം: കണ്ണൂർ യൂണിവേഴ്സിറ്റി B Sc സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം റാങ്ക്  അട്ടേങ്ങാനം കണ്ണാടിപ്പാറയിലെ മേഘ എൻ.ജി.ക്ക്.നാടിന് അഭിമാനമായി മാറിയ റാങ്ക് ജേതാവിനെ  സി.പി.എം. മൂരിക്കട ബ്രാഞ്ച് വീട്ടിൽ പോയി അനുമോദിച്ചു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻറ് പി.ദാമോദരൻ ഷാൾ അണിയിച്ചു. ലോക്കൽ കമ്മിറ്റി അംഗം വി.റെനീഷ്, ബ്രാഞ്ചുസെക്രട്ടറി കെ.വേണു, ടി.രാഘവൻ എന്നിവരും സംബന്ധിച്ചു. ഇന്നലെ 4 മണിക്കു വന്ന റിസൾട്ടിൽ യൂനിവേഴ്സിറ്റി ടോപ്പറാണെന്ന് ആദ്യം അധ്യാപകർ അറിയിച്ചിരുന്നു. പിന്നീടാണ് ഫസ്റ്റ് റാങ്കും ലഭിച്ചതറിയുന്നത്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ വിദ്യാർത്ഥിയായ മേഘ കണ്ണാടിപ്പാറയിലെ സി.നാരായണൻ ഗായത്രി ദമ്പതികളുടെ ഇളയ മകളാണ്. സഹോദരി മീര പി.ജി കഴിഞ്ഞ് ബിഎഡ് വിദ്യാർത്ഥിനിയാണിപ്പോൾ.

No comments