Breaking News

വരൾച്ച രൂക്ഷമായ കിനാനൂർ കരിന്തളത്ത് കുടിവെള്ള വിതരണം ഏറ്റെടുത്ത് അധ്യാപക സംഘടന കെ.പി.എസ്.ടി.എ


കരിന്തളം: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കിനാനൂർ കരിന്തളത്ത് കുടിവെള്ള വിതരണം ഏറ്റെടുത്ത് അധ്യാപക സംഘടനയും. കെ.പി.എസ്.ടി.എ ചിറ്റാരിക്കാൽ ഉപജില്ലാ സമിതിയാണ് കുടിവെള്ള വിതരണം ഏറ്റെടുത്ത് കെ.പി.എസ്.ടി.എ  സംസ്ഥാന നിർവ്വാഹക സമിതി അംഗം പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ഉമേശൻ  വേളൂർ (മണ്ഡലം പ്രസിഡന്റ്) സ്വാഗതം പറഞ്ഞു. ജിജോ പി ജോസഫ് (പ്രസിഡണ്ട് KPSTA ചിറ്റാരിക്കാൽ ) അധ്യക്ഷനായി.

കെ.ശ്രീനിവാസൻ (KP STA ജില്ലാ സെക്രട്ടറി ) മുഖ്യാഥിതിയായി പങ്കെടുത്തു. വർഗീസ് സി എം ( കൾച്ചറൽ സമിതി സംസ്ഥാന കൺവീനർ) സജി സി ഒ (INTUC സംസ്ഥാന ഭാരവാഹി ) ബിജു അഗസ്റ്റിൻ ( ജില്ലാ കമ്മിറ്റി KPSTA )സിവി ഭാവനൻ ( ഡിസിസി അംഗം )  ഷാഹുൽ ഹമീദ് തുടങ്ങിയവർ ആശംസകൾ നേർന്നു.ശ്രീമതി ടി ജി ദേവസ്യാ (സെക്രട്ടറി KPSTA ചിറ്റാരിക്കാൽ ) നന്ദി പറഞ്ഞു

No comments