Breaking News

മൗക്കോട് എ കെ ജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു


ഭീമനടി: മൗക്കോട് എ കെ ജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും, കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. ലൈബ്രറി പഞ്ചായത്ത് സമിതി കൺവീനർ പി കെ രമേശൻ ഉദ്ഘാടനം ചെയ്ത്, ഉപഹാരം വിതരണം ചെയ്തു. കെ മോഹനൻ അധ്യക്ഷനായി. മെയ്സൺ കളരിക്കൽ ക്ലാസെടുത്തു. പി വി അനു, പി വിജയൻ, കെ അപ്പുക്കുട്ടൻ, ഒ കെ ബാലകൃഷ്ണൻ, പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.കെ വി രാഗേഷ് സ്വാഗതവും കെ പി ലക്ഷ്മി നന്ദിയും പറഞ്ഞു.

No comments