Breaking News

കുടുംബം ഉപേക്ഷിച്ച വയോധികനെ പുനരധിവാസകേന്ദ്രത്തിൽ എത്തിച്ച് നീലേശ്വരം ജനമൈത്രീ പോലീസ്


വെള്ളരിക്കുണ്ട് : നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദിവസങ്ങളായി തെരുവില്‍ കഴിഞ്ഞിരുന്ന വെള്ളരിക്കുണ്ട് സ്വദേശിയായ വായോധികനെയാണ് നീലേശ്വരം ജനമൈത്രീ പോലീസ് അമ്പലത്തറ സ്‌നേഹാലയത്തില്‍ എത്തിച്ചത്. പൊതുപ്രവര്‍ത്തകനും അധ്യാപകനുമായ ദിനേശന്‍ നീലേശ്വരമാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നീലേശ്വരം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് കെ , ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന്‍മാരായ പ്രദീപന്‍ കെ.വി , പ്രഭേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷിതകേന്ദ്രത്തിലേക്ക്മാറ്റുകയായിരുന്നു.

No comments