മോഷ്ടിച്ച് കടത്തിയ ടിപ്പർ ലോറി പിടികൂടാനുള്ള ശ്രമത്തനിടെ ചീമേനി പൊലീസിനെ അപായപ്പെടുത്താൻ ശ്രമം
ചീമേനി: മോഷ്ടിച്ച് കടത്തിയ ടിപ്പര്‍ ലോറി പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് സംഘത്തെ മോഷ്ടാക്കള്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ചീമേനി പൊലീസിനെയാണ് ചള്ളുവക്കോട് ജംഗ്ഷനില്‍ വെച്ച് ജീപ്പില്‍ ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വടകരയില്‍ നിന്നും മോഷ്ടിച്ച് കടത്തിയ ടിപ്പര്‍ ലോറി ബുധനാഴ്ച്ച വൈകിട്ടോടെയാണ് ചീമേനിയിലെത്തിയത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സമീപം വെച്ച് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ ടിപ്പറിനെ പിന്തുടര്‍ന്ന മറികടന്ന പൊലീസ് ബൊലേറോ ജീപ്പ് മുന്നില്‍ കുറുകെയിട്ടപ്പോള്‍ ആദ്യം ടിപ്പര്‍ നിര്‍ത്തി പിന്നോട്ടെടുത്ത മോഷ്ടാക്കള്‍ പിന്നീട് അമിതവേഗതയില്‍ വീണ്ടും മുന്നോട്ടെടുത്ത് ജീപ്പിനെ ഇടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.
No comments