Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി പനത്തടി പരിയാരത്ത് 'ബിഗ് ബേക് ' ബേക്കറി നിർമ്മണ സംരഭത്തിന് തുടക്കമായി


പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി റി -ബിൽഡ് കേരള പരപ്പ യൂണിറ്റിന്റെ സഹകരണത്തോടെ പനത്തടി ഗ്രാമപഞ്ചായത്ത് പരിയാരം എന്ന സ്ഥലത്ത് 'ബിഗ് ബേക് 'എന്ന ബേക്കറി നിർമാണ സംരഭതിന് തുടക്കമായി.പനത്തടി  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ലക്ഷ്മി. എം.ഉദ്ഘാടനകർമ്മം  നിർവഹിച്ചു. യൂണിറ്റിന്റ ഉത്പന്നങ്ങളുടെ ആദ്യ വില്പന ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ. അരുൺ രംഗത്ത്മല നിർവഹിച്ചു. പനത്തടി പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ശ്രീമതി. ലത അരവിന്ദ്, ശ്രീമതി. സുപ്രിയ ശിവദാസ് ശ്രീ. അഡ്വ. രാധാകൃഷ്ണ ഗൗഡ, ജനറൽ എക്സ്റ്റൻഷണൽ ഓഫീസർ ശ്രീ ബിജു കുമാർ, വനിതാ ക്ഷേമം ഓഫീസർ ശ്രീ ബിനു. റി ബിൽഡ് കേരള പ്രവർത്തകരായ ഷൈനി, ജിൻസി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

No comments