Breaking News

പരപ്പ കമ്മാടം മഖാം ഉറൂസ് മെയ് 4 മുതൽ 8 വരെ; ഒരുക്കങ്ങൾ പൂർത്തിയായി


വെള്ളരിക്കുണ്ട്  : പരപ്പ കമ്മാടം മഖാം ഉറൂസ് മെയ് 4 മുതൽ 8 വരെയുള്ള തീയ്യതി കളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 4 ന് രാത്രി 8 ന് ഉറൂസ് ഉദ്ഘാടനം കമ്മാടം ഖത്തീബ് അബ്ദുള്ള ദാരിമി കൊളവയൽ നിർവ്വഹിക്കും. മുസ്തഫ മൗലവി മേലാറ്റൂർ മുഖ്യ പ്രഭാഷണം നടത്തും. 5 ന് ഉച്ചക്ക് ഒരു മണിക്ക് കമ്മാടം മുത്തവല്ലി കെ പി പതാക ഉയർത്തും. 1.15 ന് നെരോത്ത് പെരട്ടൂർ കൂലോം ഭഗവതി ക്ഷേത്രം സ്ഥാനീകരുടെ മഖാം സന്ദർശനം. 1:30ന് സൗഹൃദ സംഗമം രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. കമ്മാടം ജമാഅത്ത് പ്രസിഡണ്ട് കെ പി സുൽഫിക്കർ അധ്യക്ഷനാവും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, സംയുക്ത ജമാത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാമ ഹാജി എന്നിവർ മുഖ്യാതിഥികളാവും. രാത്രി 8 ന് സി ഷാഫി പാപ്പിനിശ്ശേരി നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടക്കും. 6 ന് രാത്രി 8 ന് ഇഷ് ഖേ മദീന ഇശൽ നിലാവ് നേതൃത്വം മുഈൻ ഖദ് രിബാംഗ്ലൂർ 7 ന് രാത്രി 8 ന് ഇ.പി.അബൂബക്കർ അൽ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കൂട്ടുപ്രാർത്ഥനക്ക് അബ്ദുള്ള ബാഖവി മാണിയൂർ നേതൃത്വം നൽകും. 8 ന് ഉച്ചക്ക് ഒരു മണിക്ക് മൗലീദ് പാരായണം. 4 ന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളിൽ നടന്ന വാർത്ത സമ്മേളനത്തിൽ ജമാഅത്ത് സെക്രട്ടറി കെ കെ താജുദ്ദീൻ കമ്മാടം, ട്രഷറർ ഷാനവാസ് കാരാട്ട്, വൈസ് പ്രസിഡണ്ട് മഹമ്മൂദ് കമ്മാടം, സെക്രട്ടറിമാരായ എൻ.ഷെരിക് കമ്മാടം ,കെ.ഷിഹാബ് കാരാട്ട് ,കെ പി ഇർഷാദ് പട്ളം, സി എച്ച് നിസാർ എന്നിവർ സംബന്ധിച്ചു.

No comments