Breaking News

പോക്സോ കേസിലെ പ്രതിയെ സ്വവർഗ ലൈംഗികതയ്ക്ക് വിധേയനാക്കിയെന്ന കേസിൽ സിഐക്ക് പിരിച്ചുവിടൽ


തിരുവനന്തപുരം : പോക്സോ കേസിലെ പ്രതിയെ സ്വവര്‍ഗ ലൈംഗികതയ്ക്ക് വിധേയനാക്കിയെന്ന കേസില്‍ സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്.

അയിരൂര്‍ മുൻ സിഐ ജയസനലിനാണ് സംസ്ഥാന പൊലീസ് മേധാവി നോട്ടീസ് നല്‍കിയത്. സര്‍വീസില്‍നിന്ന് പിരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കില്‍ അറിയിക്കാനാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഹിയറിങ്ങടക്കം നടത്തും.

അയിരൂര്‍ സിഐ ആയിരിക്കവേയാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസിലെ പ്രതി ഒളിവിലിരിക്കെ വിദേശത്തേക്ക് കടന്നു. ഇയാളെ വിദേശത്തുനിന്ന് വരുത്തി നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. 50,000 രൂപ പ്രതിയില്‍നിന്ന് വാങ്ങുകയും ചെയ്തു. രാത്രിയില്‍ താമസസ്ഥലത്തെത്തിച്ച്‌ സ്വവര്‍ഗ ലൈംഗികതയ്ക്ക് വിധേയനാക്കിയെന്നും പരാതിയില്‍ പറയുന്നു. അടുത്ത ദിവസമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും പ്രതിയുടെ പരാതിയില്‍ പറയുന്നു. സംഭവം അന്വേഷിച്ച റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ജയസനലിനെ സസ്പെൻഡ് ചെയ്തിരുന്നു

No comments