Breaking News

തനിക്കൊരിക്കലും ബോളിവുഡില്‍ നിന്നും നല്ല ശമ്പളം കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക; മറുപടിയുമായി കങ്കണ


മുംബൈ: സിനിമ രംഗത്തെ നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം സംബന്ധിച്ച് മുന്‍പ് പ്രിയങ്ക ചോപ്ര നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കിയ നടി കങ്കണ. ഒരു വര്‍ഷം മുന്‍പ് നടന്ന ബിബിസി അഭിമുഖത്തിലാണ് ബോളിവുഡില്‍ 60 ലേറെ സിനിമ അഭിനയിച്ചിട്ടും അതിലെ ആണ്‍താരങ്ങളുടെ പത്ത് ശതമാനം പോലും ശമ്പളം ലഭിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞത്. 

ഇതിനെ കളിയാക്കുന്ന രീതിയിലാണ് ഇത് സംബന്ധിച്ച് പ്രിയങ്ക പറയുന്ന റീല്‍ പങ്കുവച്ച് കങ്കണ പ്രതികരിച്ചത്. എന്നും രാഷ്ട്രീയക്കാരുടെയും, മറ്റ് താരങ്ങളുടെ പ്രസ്താവനകള്‍ക്ക് എതിര്‍ അഭിപ്രായം പറഞ്ഞ് വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയാണ് കങ്കണ. അത് തന്നെയാണ് ഇവിടെയും തുടരുന്നത്. 

തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ പ്രിയങ്കയ്ക്ക് നല്‍കുന്ന മറുപടി ഇങ്ങനെയാണ് - "“എനിക്ക് മുമ്പുള്ള സ്ത്രീകൾ ഈ പുരുഷാധിപത്യ മാനദണ്ഡങ്ങൾക്ക് കീഴടങ്ങി എന്നത് സത്യമാണ്. ശമ്പള തുല്യതയ്‌ക്കായി ആദ്യമായി പോരാടിയത് ഞാനായിരുന്നു, ഇത് ചെയ്യുമ്പോൾ ഞാൻ നേരിട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്റെ സമകാലികർ ഞാൻ ചെയ്ത അതേ വേഷങ്ങളിൽ സൗജന്യമായി ചെയ്യാം എന്ന് പറഞ്ഞ് വന്നു എന്നചാണ്. അതിനായി ചർച്ചകൾ നടത്തി അവര്‍. 

എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, മിക്കഎ സ്റ്റാര്‍ നടിമാരും അന്ന് സിനിമകൾ സൗജന്യമായി ചെയ്യുന്നതിനൊപ്പം മറ്റ് ചിലഒത്തുതീര്‍പ്പുകളും നടത്തി കാരണം റോളുകൾ ശരിയായ ആളുകളിലേക്ക് പോകുമെന്ന് അവർ ഭയപ്പെട്ടിരുന്നു. തുടർന്ന് തങ്ങളാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതെന്ന ലേഖനങ്ങള്‍ അവര്‍ എഴുതിപ്പിച്ചു,  പുരുഷ അഭിനേതാക്കളെപ്പോലെ എനിക്ക് മാത്രമേ പ്രതിഫലം ലഭിക്കുന്നുള്ളൂവെന്നും മറ്റാര്‍ക്ക് അറിയില്ലെങ്കിലും സിനിമ ലോകത്ത് എല്ലാവർക്കും അറിയാം".

അതേ സമയം പ്രിയങ്ക അടക്കമുള്ളവരെയാണ് കങ്കണ സമകാലികര്‍ എന്ന് ഉദ്ദേശിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെയും പ്രിയങ്കയുടെ ചില അഭിപ്രായങ്ങള്‍ എതിര്‍ത്ത് കങ്കണ രംഗത്ത് എത്തിയിരുന്നു. 

No comments