Breaking News

രാജപുരം തിമ്മൻചാൽ റബ്ബർ ചെക്ക് ഡാം നിർമാണത്തിലെ 
അപാകത പരിഹരിച്ചു പ്രവർത്തനസജ്ജമായി


രാജപുരം : ദക്ഷിണേന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാമിലെ നിർമാണത്തിലെ അപാകം പരിഹരിച്ച് വെള്ളംനിറച്ച് തുടങ്ങി. പനത്തടി പഞ്ചായത്തിലെ എരിഞ്ഞിലംകോട് തിമ്മൻചാൽ റബ്ബർ ചെക്ക് ഡാം നിർമ്മാണത്തിലെ അപാകതയാണ് ഡൽഹിയിൽനിന്ന് വിദഗ്ധരെത്തി പരിഹരിച്ചത്.
ജില്ലാ വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച തിമ്മൻച്ചാൽ ചെക്ക്ഡാമിൽ തുടക്കത്തിൽതന്നെ വെള്ളം നിൽക്കാത്ത അവസ്ഥയായിരുന്നു. പഞ്ചായത്ത് ഭരണസമിതി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി അപാകത പൂർണമായും പരിഹരിച്ച് കഴിഞ്ഞ ദിവസം വെള്ളം നിറച്ചുതുടങ്ങി. ഇതോടൊപ്പം നിർമ്മാണം തുടങ്ങിയ പിലിക്കോട് മാണിയാട്ട് തോട്ടിലെ എച്ചിക്കൊവ്വൽ ചെക്ക് ഡാമിലും വെള്ളം നിറച്ചുതുടങ്ങി.
ഭുവനേശ്‌റിലെ ഇന്തൃൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്‌മെന്റിന്റ് സാങ്കേതിക സഹായത്തോടെ ജലസേചന വകുപ്പാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കിയത്. ആറുമാസം കൊണ്ട് പദ്ധതി പൂർത്തികരിക്കുമെന്ന കരാറിലാണ് പദ്ധതി തുടങ്ങിയതെങ്കിലും മൂന്ന് വർഷത്തിന് ശേഷമാണ് പദ്ധതി പൂർത്തികരിക്കുന്നത്. കരാറുകാരന്റെറ സാങ്കേതിക പരിജ്ഞാനകുറവും ഉദോഗസ്ഥരുടെ അലംഭാവവുമാണ് പദ്ധതി നീളാൻ കാരണം.


No comments