Breaking News

കാമുകനൊപ്പം ഒളിച്ചോടി ഗൾഫിലേക്ക് കടക്കാൻ ശ്രമം; നീലേശ്വരം സ്വദേശിനിയെ കണ്ണൂർ വിമാന താവളത്തിൽ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു


മട്ടന്നൂര്‍: കാമുകനൊപ്പം ഒളിച്ചോടിയ നീലേശ്വരം സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുന്ന 24 വയസുകാരിയെയാണ് മൊബൈല്‍ ടവര്‍ ലൊക്കെഷന്‍ പരിശോധിച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാമുകനൊപ്പം ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചന്തേര പൊലീസാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണിക്ക് വിദ്യാര്‍ത്ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്നും അവിടേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും അദ്ധ്യാപിക പുറപ്പെട്ടത്. ഏറെ വൈകിയിട്ടും യുവതി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ചന്തേര പൊലീസില്‍ പരാതിനല്‍കുകയായിരുന്നു.


സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചന്തേര പൊലീസ് നടത്തിയ അന്വേഷണത്തില്‍ അദ്ധ്യാപിക നീലേശ്വരംചിറപ്പുറം സ്വദേശിയായ യുവാവിനൊപ്പം മുങ്ങിയതാണെന്ന് സൂചന ലഭിച്ചത്. പിന്നീടാണ് യുവതിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച ്കസ്റ്റഡിയിലെടുത്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി.

No comments