Breaking News

കഥ പിറന്ന മണ്ണിൽ കഥാകാരന് ആദരം 13 ന് 3 മണിക്ക് വെള്ളരിക്കുണ്ടിൽ സാഹിത്യകാരൻ സി.വി ബാലകൃഷ്ണനെ ആദരിക്കും


വെള്ളരിക്കുണ്ട് :  കുടിയേറ്റക്കാരുടെയും ആദിമ നിവാസികളുടെ ജീവിതം അടുത്തറിഞ്ഞ് ആയുസിന്റെ പുസ്തകം എന്ന നോവൽ ഉൾപ്പെടെ നിരവധി രചനകൾ നടത്തിയ സി.വി.ബാലകൃഷ്ണനെ മലനാട് ആദരിക്കുന്നു. മലയോര സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ 13 ന് 3 മണിക്ക് വെള്ളരിക്കുണ്ടിലാണ് പരിപാടി. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 1979 - 80 കാലത്ത് മാലോത്ത് അധ്യാപകനായിരിക്കെയാണ് കളമെഴുത്ത്, ആയുസിന്റെ പുസ്തകം എന്നീ കൃതികളുടെ പശ്ചാത്തലമൊരുങ്ങുന്നത്. നാട്ടുകാരായ നിരവധി പേർ കഥാപാത്രങ്ങളായി വന്നു. കുടിയേറ്റ ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കിടയിൽ  പ്രതീക്ഷകളുടെയും  വെല്ലുവിളികളുടെയും പുതിയ ലോകത്തേക്ക് നയിക്കുകയായിരുന്നു.ആയുസിന്റെ പുസ്തകം. 22 പതിപ്പുകൾ ഇതു വരെ പുറത്തിറങ്ങി.

No comments