"റോപ്പ് പുൾ അപ്പ് " ലോകറെക്കോർഡ് സ്വന്തമാക്കി വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ
വെള്ളരിക്കുണ്ട് : റോപ്പ് പുൾ അപ്പിൽ ലോക റെക്കോർഡ് കരസ്ഥമാക്കി വെള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ. വെള്ളരിക്കുണ്ടിൽ നടന്ന പ്രകടനത്തിൽ 30 സെക്കന്റ് സമയത്തിൽ 20 റോപ്പ് പുൾ അപ്പ് നടത്തിയാണ് അഖിൽ റെക്കോർഡ് വിജയം നേടിയത്.പ്രകടനം നിരീക്ഷിക്കാൻ റഫറിമാരും കുടുംബംഗാങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു. വെള്ളരിക്കുണ്ട് muscle & fitness ജിംനേഷ്യത്തിലെ ഷിജു മാസ്റ്ററിന്റെ കീഴിലാണ് അഖിൽ പരിശീലനം നടത്തുന്നു. ചിട്ടയായ അച്ചടക്കത്തോട് കൂടിയുള്ള കഠിനമായ പരിശീലനമാണ് അഖിലിന്റെ വിജയത്തിന് പിന്നിലെന്ന് ഷിജു മാസ്റ്റർ മലയോരം ഫ്ലാഷ് ന്യൂസിനോട് പറഞ്ഞു
No comments