മുതിർന്ന തെയ്യം കോലധാരിയായ ശ്രീ ചന്ദ്രൻ പണിക്കരെ ആദരിച്ചു കാറളം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ ഭാഗമായാണ് ആദരവ് നൽകിയത്
വെള്ളരിക്കുണ്ട് : കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തോളം കാവുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും പള്ളിയറകളിലും ഒക്കെയായി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ തെയ്യം എന്ന അനുഷ്ഠാനകലയിലെ കുലപതിയായ ശ്രീ ചന്ദ്രൻ പണിക്കരെ കാറളം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ ഭാഗമായി ആദരവ് നൽകി.. ഫോക്‌ലോർ അവാർഡ് ജേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ കേളു പണിക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു , ക്ഷേത്ര പ്രസിഡൻറ് കെ വിജയൻ മൊറാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാട്ടിലെ മുതിർന്ന അംഗം വി. കേളു നായർ പൊന്നാട അണിയിച്ച് ആദരിച്ചു...
ക്ഷേത്രം മുൻ പ്രസിഡൻറ് വി .കൃഷ്ണൻ സെക്രട്ടറി ,എൻ. പുഷ്പരാജൻ എന്നിവർ ഉപഹാരം നൽകി , ക്ഷേത്രം നടവ് ,ക്ഷേത്ര അംഗങ്ങൾ, മാതൃ സമിതി സെക്രട്ടറി, അംഗങ്ങൾ, എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു, ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി വി .ആർ. സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.
No comments