Breaking News

വെള്ളരിക്കുണ്ടിൽ കേരള എൻ.ജി.ഒ. യൂണിയൻ മഴക്കാല പൂർവ്വ ശുചീകരണം നടത്തി


വെള്ളരിക്കുണ്ട്: കേരള എൻ.ജി.ഒ. യൂണിയൻ വെള്ളരിക്കുണ്ട് ഏരിയയുടെ നേതൃത്വത്തിൽ പരപ്പ ആയുർവേദ ഡിസ്പൻസറിയും പരിസരവും മഴക്കാലപൂർവ്വ  ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കിനാനൂർകരിന്തളം ഗ്രാമ പഞ്ചായത്ത് വികസന സറ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ സി എച്ച് നിർവ്വഹിച്ചു. 

ഏരിയ സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. 

മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ സി.ബി , ജില്ലാ നിർവാഹകസമിതി അംഗം കെ.എൻ ബിജിമോൾ , ഏരിയാ ജോയിന്റ് സെക്രട്ടറി സി.വി.പ്രദീപ് കുമാർ . നന്ദിയും പറഞ്ഞു.

No comments