Breaking News

വെളളരിക്കുണ്ട് താലൂക്കുതല അരങ്ങ് മത്സരം സമാപിച്ചു കിനാനൂർ– കരിന്തളം ജേതാക്കൾ


രാജപുരം : കുടുംബശ്രീ അട്ടേങ്ങാനത്ത് രണ്ട് ദിവസമായി നടത്തിയവെളളരിക്കുണ്ട് താലൂക്കുതല അരങ്ങ് മത്സരം സമാപിച്ചു. 198 പോയിന്റ് നേടി കിനാനൂർ–കരിന്തളം കുടുംബശ്രീ സിഡിഎസ് ജേതാക്കളായി. കോടോം ബേളൂർ (110) രണ്ടാം സ്ഥാനവും ഈസ്റ്റ് എളേരി (44) മൂന്നാം സ്ഥാനും നേടി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി ശ്രീജ അധ്യക്ഷയായി.
പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രവി, കെ വി അജിത് കുമാർ, പി ദാമോദരൻ, ഷൈജമ്മ ബെന്നി. രജനി എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു.



No comments