പി ആർ ഡി എസ് കൊന്നക്കാട് ശാഖ ആഭിമുഖ്യത്തിൽ പൊയ്കയിൽ ആചാര്യ ഗുരുവിന്റെ 97-ാം ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിച്ചു
വെള്ളരിക്കുണ്ട്: പ്രത്യക്ഷ രക്ഷ ദൈവസഭ (പി ആർ ഡി എസ്) പൊയ്കയിൽ ആചാര്യ ഗുരുവിന്റെ 97-ാം മത് ജന്മദിനം സഭ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പി.ആർ.ഡി.എസ് കൊന്നക്കാട് ശാഖയുടെ ആമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു.
രാവിലെ 6.30 ന് ദീപാരാധനയോടെ ആഘോഷങ്ങൾക്ക് തുടക്കമായി 9.30 ന് കൊടിയേറ്റിന് ശേഷം അടിമ സ്മാരക സ്തംഭത്തിൽ പുഷ്പ്പാർച്ചനയ്ക്ക് ശേഷം ജന്മദിന യോഗം നടന്നു
11.30 ന് അട്ടക്കാട് മേഖല ഉപദേഷ്ടാവ് പി.കെ.രാഘവൻ അദ്ധ്യക്ഷനായ ജന്മദിന സമ്മേളനം പി.ആർ.ഡി.എസ് യുവജന സംഘം സംസ്ഥാന പ്രസിഡൻറ് കെ.ആർ രാജീവ് കുമാർ ഉൽഘാടനം ചെയ്തു. എസ്എസ്എൽസി ഉന്നത വിജയികളായ കുട്ടികളെ മാലോത്ത് കസബ ഹയർ സെക്കഡറി അദ്ധ്യപകനായ ഡോ: എമീൻ മാഷ് മെമെൻറോ നൽകി അനുമോദിച്ചു . അങ്കൻവാടി മുതൽ +2 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുളള പഠനോപകരണങ്ങൾ ശാഖ ഉപദേഷ്ടാവ് സി.വി കുഞ്ഞിരാമൻ വിതരണം ചെയ്തു. വാർഡ് മെമ്പർ മോൻസി ജോയി മുഖ്യാ പ്രഭാഷണം നടത്തി ശാന്തിനി കൃഷ്ണൻ ജി.കെ. കാർത്ത്യായനി . സിന്ധു ബാബു, കെ.ആർ രജ്ഞിത്ത്കുമാർ ആശംസകളർപ്പിച്ച് സംസാരിച്ചു ജി.കെ. വേണുഗോപാൽ സ്വാഗതവും കെ.വി കൃഷ്ണൻ നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് വിഭവ സമൃതമായ സദ്യയ്ക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ചു.
No comments