Breaking News

കണ്ണൂർ വിമാനത്താവളത്തിൽ 26 ലക്ഷം രൂപയുടെ 408 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ


മട്ടന്നൂര്‍▪️കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും  വീണ്ടും സ്വര്‍ണം പിടികൂടി. ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ ഗള്‍ഫില്‍ നിന്നുളള വിമാനത്തില്‍ നിന്നും വന്നിറങ്ങിയ യാത്രക്കാരനാണ് എയര്‍പോര്‍ട്ട് പൊലിസിന്റെ പരിശോധനയില്‍ പിടിയിലായത്.  ഇയാളുടെ കൈയ്യിലെ ബാഗില്‍ നിന്നും 26 ലക്ഷം രൂപവിലമതിക്കുന്ന 408 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തി. പിടിയിലായ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെ  എയര്‍പോര്‍ട്ട് പൊലിസ് ചോദ്യം ചെയ്തതിനു ശേഷം കസ്റ്റംസിന് കൈമാറി.

കഴിഞ്ഞ ദിവസം ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ കസ്റ്റംസ്പരിശോധനയില്‍ പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരാളെ കൂടി എയര്‍പോര്‍ട്ട് പോലിസ് പിടികൂടുന്നത്.

No comments