Breaking News

നാട്ടുകാരുടെ കാത്തിരിപ്പിനൊടുവിൽ ഇരിയ മണ്ടേങ്ങാനം റോഡ് കോൺക്രീറ്റ് ചെയ്ത് നാടിന് സമർപ്പിച്ചു

  

ഇരിയ : മണ്ടേങ്ങാനത്തെ നാട്ടുകാരുടെ യാത്രാദുരിതത്തിന് അറുതിയായി. മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചു നാട്ടുകാർക്ക് സമർപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ ഇരിയ മണ്ടേങ്ങാനം അംഗൻവാടി റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ചത്. റോഡിൻ്റെ ഉത്ഘാടനം വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ പി.ദാമോദരൻ നിർവ്വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 19-ാം വാർഡിൽ പൂർത്തീകരിച്ച 10-മത്തെ കോൺക്രീറ്റ് റോഡാണിത്.മുൻ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.എൽ.ഉഷ അദ്ധ്യക്ഷത വഹിച്ചു.അർജ്ജുൻ, ഒ.ദാമോദരൻ, അംബിക, സെവാദ്, എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ സ്വാഗതവും രഞ്ജുഷ ബാലൂർ നന്ദിയും പറഞ്ഞു.

No comments