കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കള്ളാറിൽ എംബ്രോയിഡറി & റെഡിമെയ്ഡ് യൂണിറ്റ് ആരംഭിച്ചു.
കളളാർ: കേരള വനവാസി വികാസ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ കള്ളാർ കേന്ദ്രീകരിച്ചു വനവാസി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് വേണ്ടി 2019 ൽ ആരംഭിച്ച സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിൽ നിന്നും ഇതിനോടകം തന്നെ 500 ഓളം പെൺകുട്ടികൾക്ക് തയ്യൽ പരിശീലനം നേടി. പരിശീലനം നേടിയ പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച സ്വയംതൊഴിൽ സംരംഭമായ എംബ്രോയിഡറി & റെഡിമെയ്ഡ് യൂണിറ്റ് അഖില ഭാരതീയ വനവാസി കല്യാണാശ്രമം സഹ ഹിതരക്ഷ പ്രമുഖും, ടൈഡ് പ്രൊജക്റ്റിൻ്റെ സഹ സംയോജകുമായ മാനനീയ സഞ്ജയ് കുൽക്കർണി ഉദ്ഘാടനം ചെയ്തു.കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സഹ സംഘടന സെക്രട്ടറി ശ്രീ.എ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് ശ്രീ.സുകുമാരൻ കുറ്റിക്കോൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ശ്രീ.സുശാന്ത് നരിക്കോടൻ, ശ്രീ.കുഞ്ഞിക്കണ്ണൻ ടി വി, എസ്.എച്ച്.നരേന്ദ്ര ഭട്ട്, കണ്ണൂർ വിഭാഗ് ഹിത രക്ഷപ്രമുഖ് ശ്രീ. ഷിബു പാണത്തൂർ, എന്നിവർ സംസാരിച്ചു.ജില്ല സെക്രട്ടറി മുകുന്ദൻ കാരാക്കോട് സ്വാഗതവും തയ്യൽ ടീച്ചർ രാഗിണി നന്ദിയും പറഞ്ഞു.
No comments