Breaking News

മാലോം കാര്യോട്ട്ചാലിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് 2 കുട്ടികൾക്ക് പരിക്ക്


മാലോം: മാലോം കാര്യോട്ട്ചാലിൽ ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് തിട്ടയിൽ ഇടിച്ച് മറിഞ്ഞ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ചുള്ളി സ്വദേശികളും മാലോത്ത് കസബ ഗവ.ഹയർ സെക്കൻററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥികളുമായ അഖിൽ ബിജു, ആദിത്യൻ എന്നിവരെയാണ് പരിക്കുകളോടെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ സ്ക്കൂളിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

No comments