മഴ പെയ്തു പച്ചപ്പ് നിറഞ്ഞു സഞ്ചാരികൾ വരുന്നു റാണിപുരത്തെ കാഴ്‌ച കാണാൻ
രാജപുരം : റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരത്തെ കാഴ്ച്ചകൾ കാണതൊണ് നൂറുകണക്കിനാളുകളാണ് എത്തിയത്. പച്ചപുൽമേടുകൾകൊണ്ട് സൗന്ദര്യം വിതറിയ മാനിപുറം കാണാൻ ഒറ്റ ദിവസം മാത്രം ഇവിടെ എത്തിയത് 1689 പേർ. പ്രവേശനടിക്കറ്റിൽ വനം വകുപ്പിന് കിട്ടിയത് 85320 രൂപ. ഇതിലും അധികം പേർ റാണിപുരത്തിന്റെ കാഴ്ച കാണാൻ എത്തിയെങ്കിലും അവരുടെ കണക്ക് വനം വകുപ്പിന്റെ കൈയ്യിലില്ല. മാനിപുറം പോകുന്നതിന് ടിക്കറ്റ് എടുത്തവരുടെ കണക്ക് മാത്രാണിത്. ഇതിന് പുറമെ കുട്ടികളും. ഏറെ പ്രായമായവരും അടിതട്ടിൽ മാത്രം എത്തി വിശ്രമിച്ചു പോയി.
കഴിഞ്ഞ ദിവസം റാണിപുരത്തിന്റെ കാഴ്ച ഭംഗി സംബന്ധിച്ച് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. റാണിപുരത്ത് ഇതുവരെ ഇത്രയും അധികം ആളുകൾ ഒറ്റ ദിവസം വന്നിട്ടില്ല. മൺസൂൺ ടൂറിസം ആരംഭിച്ചതോടെയാണ് അവധി ദിവസമായ ഞായറാഴ്ച്ച ഇവിടെ ജനം ഒഴുകിയെത്തിയത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും സ്ഥലം ഇല്ലാതെ സഞ്ചാരികൾ ഏറെ വലഞ്ഞു. സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. കെഎസ്ആർടിസി ബസ് ഉല്ലാസ യാത്ര സംഘടിപ്പിക്കാൻ തുടങ്ങിയതോടെ കാസർകോട്, കണ്ണുർ ഡിപ്പോയിൽനിന്നും റാണിപുരത്തേക്ക് യാത്ര സംഘടിപ്പിച്ചു.
No comments