കഞ്ഞി വെക്കാൻ പുഴുക്കലരി കിട്ടാനില്ല.. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് കോൺഗ്രസ്സ് മാർച്ച്
വെള്ളരിക്കുണ്ട് : എൽ.ഡി. എഫ്. സർക്കാരിന്റെ ഭക്ഷ്യ നയത്തിനെതിരെ ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും ആദിവാസി കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയും സംയുക്തമായി വെള്ളരിക്കുണ്ട് താലൂക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി...
താലൂക് പരിധിയിൽ റേഷൻ വിതരണത്തിലെ അപാകതചോദ്യം ചെയ്തു കൊണ്ടാണ് സമരം നടന്നത്..പുഴുക്കലരി വേണമെങ്കിൽ വെള്ളരിക്കുണ്ട് താലൂക്കിലെ ജനങ്ങൾ അടുത്ത താലൂക്കിൽ പോകേണ്ട അവസ്ഥയാണ്.
പട്ടികജാതി വർഗ്ഗക്കാരടക്കം ബി. പി. എൽ. എ. എ. വൈ കാർഡ് ഉടമകക്ക് മാസത്തിൽ ലഭിക്കുന്ന 30 കിലോ അരിയിൽ പകുതിയും പച്ചരിയാണ്..
മാസങ്ങളായി ഈ രീതിതുടരുകയാണ്. ഓരോ മാസവും ഇത്രയധികം പച്ചരി ലഭിക്കുന്നതിനാൽ ഉപയോഗിച്ചു തീരാതെവീടുകളിലും വിതരണം ചെയ്യാൻ കഴിയാതെ റേഷൻ കടകളിലും കെട്ടികിടക്കുന്ന അവസ്ഥയാണ്.
എ. പി. എൽ. കാർഡിൽ മാസങ്ങളായി ആട്ടയും ലഭിക്കുന്നില്ല..ഇക്കാരണങ്ങൾ ചൂണ്ടി കാട്ടിയായിരുന്നു കോൺഗ്രസ്സ് പ്രതിഷേധം നടന്നത്..
പുതിയബസ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ താലൂക് ഓഫീസ് കവാടത്തിനു മുന്നിൽ വെച്ച് പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ ഉത്ഘാടനം ചെയ്തു..
കമ്മീഷൻ കിട്ടുന്ന കാര്യത്തിൽ മാത്രം എൽ. ഡി. എഫ്. സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും പാവങ്ങൾ കഞ്ഞി കുടിച്ചോ അവർക്ക് ആവശ്യമായ അരിയും സാധനങ്ങളും ലഭിച്ചോ എന്നകാര്യത്തിൽ ആശങ്കഇല്ലെന്നും ഭക്ഷ്യവിതരണത്തിലെ അപാകതകൾ പരിഗരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ കൂടുതൽ സമരപരിപാടികൾക്ക് കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുമെന്നും ഹരീഷ് പി. നായർ പറഞ്ഞു..
മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ് അധ്യക്ഷതവഹിച്ചു.ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്‌ദുൾ കാദർ. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ.ആദി വാസി കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് പി. കെ. രാഘവൻ. രാഘവൻ അരിങ്കല്ല്. മാധവൻ നായർ. വിനു കെ. ആർ. എന്നിവർ പ്രസംഗിച്ചു...
No comments