Breaking News

അങ്കമാലി ഫോട്ടോ ഫെസ്റ്റ്: വാഹന പ്രചരണ ജാഥയുടെ കാസർഗോഡ് ജില്ലാതല സമാപനം ഭീമനടിയിൽ നടന്നു


ഭീമനടി: ജൂൺ മാസം 15, 16, 17 തിയതികളിൽ   അങ്കമാലിയിൽ വച്ച് എ കെ പി എ നടത്തുന്ന ഫോട്ടോ ഫെസ്റ്റ് 2023 ൻ്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയുടെ കാസർഗോഡ് ജില്ലാതല സമാപനം ഭീമനടിയിൽ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്  ഉദ്ഘടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് ജയൻ വരക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ സി അബ്രഹാം, ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ, ജില്ലാ വൈസ് പ്രസിഡന്റ് ഷെരിഫ് ഫ്രെയിം ആർട്ട്‌, ജില്ലാ ജോയിന്റ് സെക്രട്ടറി സുധീർ കെ, ജില്ലാ പി ആർ ഒ ഗോവിന്ദൻ ചങ്കരൻകാട്, ജില്ലാ നാച്ചുറൽ ക്ലബ് സബ് കോർഡിനേറ്റർ പി.ടി. സുനിൽകുമാർ ,പ്രസ് ഫോറം പ്രസിഡൻറ് ഡാജി ഓടയ്ക്കൽ , വിനായക പ്രസാദ്, യൂണിറ്റ് സെക്രട്ടറി വിജേഷ് ബിരിക്കുളം സ്വാഗതവും ട്രെഷർ അനീഷ് യും പറഞ്ഞു.

No comments