Breaking News

സംസ്ഥാന മിനി വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ല ടീം റണ്ണറപ്പായി


വെള്ളരിക്കുണ്ട്: ആലപ്പുഴ ചെന്നിത്തലയിൽ വച്ച് നടന്ന സംസ്ഥാന മിനി വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 ഗേൾസ് വിഭാഗത്തിൽ കാസർകോട് ജില്ല റണ്ണർ അപ്പായി. വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ 3 കുട്ടികളും, പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 4 കുട്ടികളും, ചായ്യോത്ത്, കോടോത്ത്, കുണ്ടംകുഴി എന്നീ സ്ക്കൂളുകളിലെ ഓരോ കുട്ടികളും ഉൾപ്പെടുന്ന ജില്ലാ ടീമാണ് കമ്പക്കയറിൽ നേട്ടം കൊയ്തത്. പ്രസാദ് കനകപ്പള്ളി കോച്ചും, ജിമ്മി മാത്യു ടീം മാനേജറുമായിരുന്നു. ജസ്ന, ദീപ എന്നിവരും ടീമിനെ അനുഗമിച്ചു.

No comments