Breaking News

"കിനാനൂർ കരിന്തളം പഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാക്കണം": ഡി വൈ എഫ് ഐ കരിന്തളം ഈസ്റ്റ് വില്ലേജ് സമ്മേളനം സമാപിച്ചു


കരിന്തളം: ഡി വൈ എഫ് ഐ കരിന്തളം മേഖല സമ്മേളനം വടക്കേ പുലിയന്നൂരിൽ വെച്ച് നടന്നു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അനീഷ് പി പി പതാക ഉയർത്തി.മേഖല സെക്രട്ടറി പി സുജിത്ത്‌ കുമാർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രഷറർ മനീഷ് എ പി വരവ് ചെലവ് കണക്ക് അംഗീകരിച്ചു .14 യൂണിറ്റുകളെ പ്രതിനിധീകരിച്ച് സമ്മേളന പ്രതിനിധികൾ പങ്കെടുത്തു.സമ്മേളനം 21 അംഗ മേഖല കമ്മിറ്റിയെയും 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. മേഖല സെക്രട്ടറിയായി സച്ചിൻ ഒ എം, പ്രസിഡണ്ടായി സി സൂരജ്,ട്രഷററായി കാവ്യ ബാലഗോപാൽ എന്നിവരെ തെരഞ്ഞെടുത്തു.ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്, ബ്ലോക്ക്‌ പ്രസിഡന്റ്‌ എം വി ദീപേഷ്, ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി അഖിലേഷ് എന്നിവർ സംസാരിച്ചു. എസ് എഫ് ഐ ക്ക് വേണ്ടി സുവിനേഷും ബാലസംഘത്തിന് വേണ്ടി ആദിത്യയും അഭിവാദ്യങ്ങൾ അർപ്പിച്ചു.സംഘാടക സമിതിക്ക് വേണ്ടി പി ശാർങ്ങി സ്വാഗതവും പി വി സുധീഷ് കുമാർ നന്ദിയും പറഞ്ഞു.

കിനാനൂർ - കരിന്തളം പഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

No comments