വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കണം'; വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം
വെള്ളരിക്കുണ്ട്: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയ വെള്ളരിക്കുണ്ടിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. മലയോര മേഖലയിലെ സാധാരണക്കാരായ ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന ഈ സർക്കാർ ആശുപത്രിയിൽ മഴക്കാലമായതോടെ രോഗികളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. രാത്രികാലങ്ങളിൽ അത്യാവശ്യ ചികിത്സ തേടി വെള്ളരിക്കുണ്ട് എഫ്.എച്ച്.സിൽ എത്തുന്ന രോഗികൾക്ക് ഡോക്ടർ ഇല്ലാത്തതിൻ്റെ പേരിൽ മറ്റ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിൽ മുഴുവൻ സമയ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് പ്രവാസി സ്വാശ്രയ സംഘം ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദന സന്ദേശം അയച്ചത്.
No comments