Breaking News

അച്ഛന്റെ ലോട്ടറിക്കടയിൽ നിന്നും മകൾ എടുത്ത ടിക്കറ്റിന് 75 ലക്ഷം സമ്മാനം; സന്തോഷത്തിന് അതിരില്ലെന്ന് ആഷ്‌ലി


ആലപ്പുഴ: അച്ഛന്റെ ലോട്ടറിക്കടയില്‍ നിന്നും രാവിലെ എടുത്ത ടിക്കറ്റിന് വൈകുന്നേരം ഒന്നാം സമ്മാനം. അരൂര്‍ നെട്ടേശേരി എൻ ജെ അഗസ്റ്റിന്റെ മകള്‍ ആഷ്‌ലിയെടുത്ത ടിക്കറ്റിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയത്.

10 വര്‍ഷമായി അരൂര്‍ ക്ഷേത്രം കവലയ്ക്കു സമീപം ദേശീയപാതയോരത്ത് ലോട്ടറി വില്‍പന നടത്തുകയാണ് അഗസ്റ്റിൻ. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില


No comments