നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാലിച്ചാനടുക്കം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി കുടുംബസദസ് സംഘടിപ്പിച്ചു
കാലിച്ചാനടുക്കം: നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കാലിച്ചാനടുക്കം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ" വർഗീയതക്കെതിരെ വർഗ്ഗ ഐക്യം " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന തൊഴിലാളി കുടുംബ സദസ്സ് യൂണിയൻ ജില്ലാ ട്രഷറർ ടി നാരായണൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ വൈസ് പ്രസിഡണ്ട് പി രാജീവൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളായ തൊഴിലാളികളുടെ മക്കൾക്കുള്ള അനുമോദനം സിഐടിയു പനത്തടി ഏരിയ സെക്രട്ടറി പി കെ രാമചന്ദ്രൻ നിർവഹിച്ചു. ഡിവിഷൻ സെക്രട്ടറി പി.മനോജ് കുമാർ, സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി ടി വി ജയചന്ദ്രൻ സംസാരിച്ചു.
No comments