Breaking News

നീലേശ്വരം കോവിലകം രാജാവിൽ നിന്നും പട്ടും വളയും സ്വീകരിച്ച തെയ്യം കലാകാരൻ രാഗേഷ് ചിങ്കത്തിനെ ചേമ്പേന ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു


ചേമ്പേന : ജവഹർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തെയ്യം അനുഷ്ഠാനത്തിൽ വർഷങ്ങളായ് വിഷ്ണുമൂർത്തി കോലം കെട്ടിയാടി നീലേശ്വരം കോവിലകം രാജാവിൽ നിന്നും പട്ടും വളയും സ്വീകരിച്ച് " ചിങ്കം " സ്ഥാനപേര് സ്വീകരിച്ച  രാഗേഷ് ചിങ്കത്തിനെയും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. ക്ലബ്ബ് പ്രസിഡന്റ് ജോണി എൻ.വി. അദ്ധ്യക്ഷനായി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ പി ചിത്രലേഖ ഉൽഘാടനം ചെയ്തു. ബാബു ചേമ്പേന , എം.കുഞ്ഞി മാണി, ജനാർദ്ദനൻ എം , അരുൺ കുമാർ ,ശ്രീജ വിജീഷ്, രാഗേഷ് ചിങ്കം, ശ്രീനാഥ് എം, അക്ഷയ് . ഇ എന്നിവർ സംസാരിച്ചു.

No comments