Breaking News

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് കെ എസ് യു മാലോത്ത് കസബ കൂട്ടായ്‌മ സഹായ ധനം കൈമാറി


മാലോം : സൈക്കിൾ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാലോത്ത് കസബ സ്കൂളിലെ വിദ്യാർത്ഥികളായ അഖിലിനെയും, ആദിത്യനെയും കെ. എസ്.യു. മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങൾ  വീട്ടിൽ സന്ദർശിച്ച് സഹായ ദനം കൈമാറി.ബളാൽ പഞ്ചായത്തിലെ അഞ്ചും, പന്ത്രണ്ടും വാർഡിലെ വിദ്യാർത്ഥികൾ ആയ ഇരുവരും സ്കൂളിലെക്ക് പോകുന്ന വഴി സൈക്കിൾ അപകടത്തിൽ പെടുകയായിരുന്നു. മംഗലാപുരത്ത് ആശുപത്രിയിൽ ചികിത്സ യിൽ ആയിരുന്ന വിദ്യാർത്ഥികൾ ഇന്നലെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയത്. കെ.എസ്.യു.ചികിത്സക്കും മറ്റും വലിയ തുക ചിലവായിരുന്നു.മാലോത്ത് കസബ കെ എസ് യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങൾ സ്വരൂപ്പിച്ച ചികിത്സ സഹായo 12 )o വാർഡ്‌ മെമ്പർ ശ്രീജ രാമചന്ദ്രന് കൂട്ടായ്മ അംഗവും  കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗവുമായ ടി.കെ.എവുജിൻ  കൈമാറി.കെ പി സി സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ,സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, സുബിത് ചെമ്പകശേരി,ജോർജ് പ്രകാശ്, ബിജു ചുണ്ടകാട്ട് എന്നിവർ പങ്കെടുത്തു.



No comments