Breaking News

നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷയിടിച്ച് മരിച്ചു




നീലേശ്വരം: നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് റോഡിലിറങ്ങിയ വയോധികൻ ഓട്ടോറിക്ഷ യിടിച്ച് മരിച്ചു. ചീമേനി പെരുമ്പട്ടയിലെ മൂസയുടെ മകന്‍ മൊയ്തീന്‍കുഞ്ഞി(63) യാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം 4.30 മണിയോടെ ചിറപ്പുറം ജുമാഅത്ത് പള്ളിയില്‍ നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ മൊയ്തീന്‍കുഞ്ഞിയെ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ്കുഞ്ഞിയുടെ ദേഹത്ത് കൂടി ഓട്ടോ കയറിയിറങ്ങി.


നാട്ടുകാർ ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: എം.ഷക്കീല.


മക്കള്‍: ഷിഹാബ്, ഷാക്കിര്‍, മുഹസിന്‍, ഷിഫാന. ഭാര്യാവീടിനോട് ചേര്‍ന്ന് കട നടത്തിവരികയായിരുന്നു മൊയ്തീന്‍കുഞ്ഞി. നീലേ ശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

No comments