Breaking News

ബാനം സ്കൂളിൽ ആടിയും പാടിയും വായനവാരാചരണം


ബാനം: ആടിയും പാടിയും കളിയാടിയും ബാനം ഗവ.ഹൈസ്കൂളിൽ വായനവാരാചരണം. ആടാം പാടാം കളിയാടാം  എന്ന സെഷനിൽ നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറിയും അധ്യാപകനുമായ ഷൈജു ബിരിക്കുളം കുട്ടികളോടൊത്തുകൂടി. കഥയും പാട്ടുകളും കളികളുമായി വിദ്യാർത്ഥികളെ വായനയുടെ പ്രാധാന്യത്തിലേക്ക് കൊണ്ടുപോയി. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ അധ്യക്ഷത വഹിച്ചു. കൃഷ്ണൻ പാച്ചേനി, പി.കെ ബാലചന്ദ്രൻ, അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.

No comments