Breaking News

ബളാൽ സ്വദേശിയടക്കം 3 മോഷ്ടാക്കളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു


കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാക്കളായ മൂന്ന് പേരെ കാപ്പ കേസിൽ ഹോസ്ദുർഗ് പോലീസ് അറസ്റ്റ്ചെയ്തു. അശോകൻ, ആസിഫ്, ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് ,അമ്പലത്തറ, എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലും പിടിച്ചു പറി കേസുകളിലും പ്രതിയായ കാഞ്ഞിരപ്പൊയിലെ എം.അശോകൻ (33), ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ. പി. ഷൈനിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം തമിഴ്നാടിലെ സേലത്തു നിന്നും സാഹസികമായി അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന കാപ്പ് പ്രകാരം ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകിയതിന് തുടർന്ന് ജില്ലാ കളക്ടർ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഒളിവിൽ പോയ അശോകനെ തമിഴ്നാടിൽ നിന്നും പിടികൂടുകയായിരുന്നു. സംഘത്തിൽ പോലീസുകാരായ സീനിയർ സിവിൽ പോലീസ് ഓഫീസർമാർ സനീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ രജീഷ് എന്നിവർ ഉണ്ടായിരുന്നു. 

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധിയിൽ നിന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് ഗർഡർ വളപ്പ് ആസിഫ് (21), എന്നയാളെയും ബളാൽ അത്തിക്കടവ് സ്വദേശി സി ഹരിഷ് എന്നയാളെയും കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചതായി കാഞ്ഞങ്ങാട് ഡി വൈ എസ് പി. പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.

No comments