Breaking News

ബേക്കലിൽ തെരുവുനായ അക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക് ...മലയോരത്തും തെരുനായആക്രമണ പേടിയിൽ ജനങ്ങൾ


കാസർഗോഡ്: തെരുവുനായ അക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. ബേക്കല്‍ പുതിയ കടപ്പുറം സ്വദേശി ഭാരതിക്ക്(65) നേരെയാണ് തെരുവുനായ്കളുടെ അക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭാരതീയ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ആറരയോടെയാണ് ഭാരതിയെ തെരുവ് നായക്കൂട്ടം ആക്രമിച്ചത്. ബന്ധുവീട്ടിലേക്ക് റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു ആക്രമണം. അഞ്ച് നായ്കളാണ് വയോധികയെ അക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാരതിക്ക് കൈകാലുകളിലും കഴുത്തിലും തലയിലും മുറിവുകളുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഭാരതീ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയുടെ പലഭാഗങ്ങളിലും തെരുവ് നായയുടെ പരാക്രമം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം മാലോം വള്ളികടവിൽ സ്കൂൾ കുട്ടികളെ ആക്രമിക്കാൻ തെരുവുനായ്ക്കൾ ഓടിച്ചിരുന്നു .പരപ്പയിലും വിദ്യാർത്ഥികളെ തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു .വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് റോഡിൽ തെരുവുനായ ആക്രമിക്കാൻ ഓടിച്ച വിദ്യാർത്ഥി കുഴിയിൽ വീണ് പരിക്ക് പറ്റിയതും കഴിഞ്ഞ ആഴ്ചയിലായിരുന്നു .

No comments