Breaking News

കെ എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റി നേതൃത്വത്തിൽ എ ഇ ഒ ഓഫീസ് ധർണ്ണ നടത്തി


ചിറ്റാരിക്കാൽ : ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ അധ്യാപക നിയമന അംഗീകാരം വച്ച് താമസിക്കുന്ന ഉദ്യോഗസ്ഥ നിലപാട് തിരുത്തുന്നതിനും , വിദ്യാഭ്യാസ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനും കെഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ല കമ്മിറ്റി എ ഇ ഒ ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.  കെ എസ് ടി എ ജില്ലാ ട്രഷറർ എം ഇ ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് പി എം ശ്രീധരൻ , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി കെ റീന,  എം ബിജു , ജില്ല കമ്മിറ്റി അംഗങ്ങളായ പി ജനാർദ്ദനൻ , പി രവി ,  പ്രമോദ് കുമാർ എം വി എന്നിവർ സംസാരിച്ചു. ഉപജില്ല പ്രസിഡൻറ് വി അനിതകുമാരി അധ്യക്ഷത വഹിച്ചു.  ഉപജില്ല സെക്രട്ടറി മെയ്സൺ സ്വാഗതവും ട്രഷറർ ഷൈജു സി നന്ദിയും രേഖപ്പെടുത്തി.

No comments