Breaking News

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു


പരപ്പ: പരപ്പ ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം   കാസർഗോഡ് എന്നിവയുടെ നേതൃത്വത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ  വെച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. നവകേരള കർമ്മ പദ്ധതി ആർദ്രം - 2 ൽ ഉൾപ്പെടുത്തി ജില്ലയിലെ 250 കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ ജനകീയ പങ്കാളിത്വത്തോടെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

 ജനകീയ സഹകരണം എന്നിവയുടെ സഹായത്തോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും ജനപ്രതിനിധികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിശീലന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് ഹാൾ വെച്ച്ഏകദിന ശില്പശാലയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈ:പ്രസിഡണ്ട് കെ. ഭൂപേഷിൻ്റെ അദ്ധ്യക്ഷതയിൽ  പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി.ഉദ്ഘാടനം നിർവഹിച്ചു. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി മുഖ്യാതിഥിയായ ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻസ്വാഗതവും അർപ്പിച്ചു സംസാരിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ചെയർപേഴ്സൺ പത്മകുമാരി. കെ വികസന കാര്യ ചെയർപേഴ്സൺ രജനി ക്യഷ്ണൻ. ക്ഷേമകാര്യ ചെയർമാൻ പി.വി ചന്ദ്രൻ.ബളാൽ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് എം രാധമണി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു ആർദ്രം നോഡൽ ഓഫീസർ ഡോ: വി സുരേശൻ വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പ് റിസോഴ്സ് പേഴ്സൺ മാരായ പി.കുഞ്ഞികൃഷ്ണൻ നായർ , സി.വി സുരേഷ്, വിനോദ് കുമാർ, കെ.വിനീത എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും പ്രസിഡണ്ടുമാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു

No comments