ബിരിക്കുളം സ്കൂളിലെ താരങ്ങളായി ഉത്തർപ്രദേശിലെ കുട്ടികൾ സമീം ഹുസൈൻ്റെ മൂന്ന് മക്കളും ഇനി മലയാളം പഠിക്കും..
ബിരിക്കുളം : ബിരിക്കുളം എയുപി സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ നവാഗതരായി മൂന്ന് അന്യ സംസ്ഥാന കുട്ടികളും. ഉത്തർപ്രദേശ് സ്വദേശിയായ സമീം ഹുസൈൻ-സവാന ദമ്പതികളുടെ മൂന്നു മക്കളായ സമി (രണ്ടാം ക്ലാസ് ), ഷാഹിബ് (5-ാം ക്ലാസ് ) മൊഹമ്മദ് ചന്ദ് (ഏഴാം ക്ലാസ് ) എന്നിവരാണവർ. ഉത്തർപ്രദേശിലെ മുറാദാബാദ് ജില്ലയിൽ താമസിക്കുന്ന ഇവർ അടുത്ത കാലത്താണ് കേരളത്തിലെത്തിയത്. കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് ബ്യൂട്ടി സലൂൺ നടത്തുകയാണ് സമീം ഹുസൈൻ. തനിക്ക് അന്നം തരുന്ന നാടാണിത്, തൻ്റെ മക്കൾ മലയാളം പഠിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് സമീം പറഞ്ഞു.
ഹിന്ദി സംസാരിക്കുന്ന ഇവർക്ക് മലയാളം കുറേശെയായി മനസിലായായി വരുന്നു. മറ്റു കുട്ടികളുമായി വളരെ പെട്ടെന്ന് തന്നെ ഇവർക്ക് പൊരുത്തപ്പെട്ടു പോകാൻ കഴിയുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.
ഫോട്ടോ: ഹരി ക്ലാസിക്
No comments