Breaking News

കാഞ്ഞങ്ങാട് കള്ളക്കടത്തു സ്വർണവുമായി ഒരാൾ പിടിയിൽ എമർജൻസി ലൈറ്റിനുള്ളിൽ ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്നു സ്വർണ്ണം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കള്ളക്കടത്തു സ്വർണവുമായി ഒരാൾ പിടിയിൽ. ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധന യിൽ സ്വർണം പിടികൂടി.കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെയും ഹോസ്ദുർഗ്  ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ പി. ഷൈനിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ  പുതിയകോട്ടയിൽ വെച്ച് നടത്തിയ പരിശോധനയിൽ ആണ് കണ്ണൂർ എയർപോർട്ടിൽ ഇറങ്ങി ചിത്താരിയിലേക്ക് കാറിൽ വരികയായിരുന്ന യാത്രക്കാരന്റെ ബാഗിൽ നിന്നും എമർജൻസി ലൈറ്റിന്റെ അകത്തു ഈയം പൂശി ഒളിപ്പിച്ചു കടത്തുകയായിരുന്ന 858 ഗ്രാം സ്വർണം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചിത്താരിയിലെ നിസാർ (36) പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തിൽ എഎസ്ഐ ശശിധരൻ, സി.പി.ഒ സുജിത് ഡ്രൈവർ സനൂപ് എന്നിവർ ഉണ്ടായിരുന്നു

No comments