വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേക്ക് ഇന്റർവ്യൂ 9 ന് നടത്താൻ
വെള്ളരിക്കുണ്ട്. ക്രമക്കേട് ആരോപണത്തെ തുടർന്ന് മാറ്റിവെച്ച് വെള്ളരിക്കുണ്ട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേക്കുള്ള ഇന്റർവ്യൂ 9 ന് നടത്താൻ ധാരണ.
ബാങ്കിലെ ഡ്രൈവർ, വാച്ച്മാൻ തസ്തികയിലേക്കുള്ള നിയമനത്തിലാണ് സാമ്പത്തിക ക്രമക്കേട് ഉള്ളതായി ആരോപണം ഉയർന്നത്. കഴിഞ്ഞമാസം ബാങ്കിൽ ഇന്റർവ്യൂ നടത്താൻ ശ്രമം നടത്തിയിരുന്നുവെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാങ്ക് ഉപരോധിക്കുകയും പ്രസിഡണ്ടിനെ വളഞ്ഞുവെക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇന്റർവ്യൂ മാറ്റിവെക്കുകയായിരുന്നു. ഈ ഇന്റർവ്യൂവാണ് 9 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
No comments