Breaking News

ബാനം ഗവ.ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ പോസ്റ്റർ പ്രചരണം നടത്തി


ബാനം: ബാനം ഗവ.ഹൈസ്‌കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ പ്രചരണം നടത്തി. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഉയർത്തി പ്രതിജ്ഞയും ചൊല്ലി. പ്രധാനധ്യാപിക സി.കോമളവല്ലി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ സംസാരിച്ചു. ടീച്ചർ കോഡിനേറ്റർമാരായ അനൂപ് പെരിയൽ, അനിത മേലത്ത്, വിദ്യാർത്ഥി കോഡിനേറ്റർമാരായ അനാമിക ഹരീഷ്, കെ.ആവണി എന്നിവർ നേതൃത്വം നൽകി.

No comments