മങ്കയം ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് കല്ലൻച്ചിറ മുസ്ലിം ജമാ അത്ത് കമ്മിറ്റി
വെള്ളരിക്കുണ്ട് : ഇത്തവണയും പെരുന്നാൾദിനം മങ്കയം ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് കല്ലൻച്ചിറ മുസ്ലിം ജമാഅത്ത് കമ്മിറ്റി. പെരുന്നാൾ ആശംസകൾ നേർന്നും സന്തോഷങ്ങൾ പങ്കുവെച്ചും ആരംഭിച്ച ആഘോഷപരിപാടിയിൽ ജമാഅത്ത് പ്രസിഡന്റ് എൽ കെ ബഷീർ അധ്യക്ഷം വഹിച്ചു. തുടർന്ന് ഗാന്ധിഭവൻ കുടുംബാങ്ങൾക്ക് അന്നദാനം നൽകി .ഗാന്ധിഭാവൻ സെക്രട്ടറി ഷാജൻ പൈങ്ങോട്ട് , വാർഡ് മെമ്പർ ടി എം അബ്ദുൾ ഖാദർ, ജമാഅത് സെക്രട്ടറി റഷീദ് കെ പി, ജമാ അത് ട്രഷറർ ഹംസ ഹാജി, വൈസ് പ്രസിഡന്റ് എ സി എ ലത്തീഫ് , കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ഹാരിസ് ടി പി , അഷ്‌റഫ് അരീക്കര ,ഗാന്ധിഭവൻ ട്രഷറർ രഘു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗാന്ധിഭവൻ മാനേജർ രവീന്ദ്രൻ നന്ദി പറഞ്ഞു
No comments