പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കാനുള്ള സൗജന്യ യാത്രപദ്ധതികൾ അവതാളത്തിൽ ; യാത്രക്ലേശം പരിഹരിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് ആദിവാസി കോൺഗ്രസ് ജില്ല കമ്മിറ്റി
വെള്ളരിക്കുണ്ട് : പാവപ്പെട്ട പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനുള്ള സൗജന്യ പദ്ധതിയായ വിദ്യാവാഹിനിയും പാതി വഴിയിലായതോടെ വിദ്യാർത്ഥികളും പാതി വഴിയിൽ.. പട്ടിക വർഗ്ഗക്കാർ ഏറ്റവും കൂടുതൽ താമസിക്കുന്ന ബ്ലോക്ക് പഞ്ചായത്താണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് കിലോമീറ്റർ നടന്ന് വേണം ഗ്രാമ പഞ്ചായത്തിലെ മിക്ക സ്കൂളുകളിലുമെത്താൻ പല സ്ക്കൂളിലും വിദ്യാർത്ഥികളുടെ ഹാജർ നില കുറവാണ് സ്കൂൾ തുറന്ന് മാസം ഒന്നായിട്ടും വിദ്യാവാഹിനിയും ഇല്ല - ഗോത്രസാരഥി ഇല്ല. അടിയന്തരമായും വിദ്യാർത്ഥികളുടെ യാത്രാ ക്ലേശത്തിന് ബന്ധപ്പെട്ടവർ തീരുമാനം ആക്കിയില്ലങ്കിൽ മുഴുവൻ പട്ടിക വർഗ്ഗ ഓഫീസുകളിലേക്കും മാർച്ചും ധർണ്ണയും നടത്തുമെന്ന് ആദിവാസി കോൺഗ്രസ് ജില്ല പ്രസിഡണ്ട് പി കെ രാഘവൻ അറിയിച്ചു. ആദിവാസി കോൺഗ്രസ് ജില്ലാ യോഗത്തിൽ .ജില്ലാ പ്രസിഡണ്ട് പി കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി രാജീവൻ സ്വാഗതം പറഞ്ഞു - മുൻ പ്രസിഡണ്ട് സി കൃഷ്ണൻ, കണ്ണൻ മാളൂർ കയം, പി രാഘവൻ അരിക്കല്ല്,നാരായണി പയാളം, പ്രസന്ന എന്നിവർ സംസാരിച്ചു
No comments