Breaking News

ഊര് യുവതയെ സർക്കാർ ജോലിക്ക് പ്രാപ്തരാക്കാൻ ജനമൈത്രി പോലീസ് പറമ്പ കുറ്റിത്താനിയിൽ ചിറ്റാരിക്കാൽ ജനമൈത്രി പോലീസ് നേതൃത്വത്തിൽ പി.എസ്.സി വൺ ടൈം റെജിസ്ട്രേഷൻ ക്യാമ്പ് നടത്തി


ചിറ്റാരിക്കാൽ: വെസ്റ്റ്എളേരി പറമ്പ ഒറ്റക്കവുങ്ങ് കുറ്റിത്താനി ആദിവാസി ഊരിൽ ചിറ്റാരിക്കാൽ ജനമൈത്രി പോലീസ് നേതൃത്വത്തിൽ യുവതി യുവാക്കൾക്ക് പി.എസ്.സി വൺ ടൈം റെജിസ്ട്രേഷൻ ക്യാമ്പ് നടത്തി. സർക്കാർ ജോലിയിലേക്കുള്ള ആദ്യ ചവിട്ടുപടി എന്ന നിലയിൽ ഊര് നിവാസികളായ യുവജനങ്ങൾക്കു ലക്ഷ്യബോധം നൽകാൻ ഈ ക്യാമ്പ്  കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് ജനമൈത്രി പോലീസ് പറഞ്ഞു.

ജനമൈത്രി ബീറ്റ് ഓഫീസർ സജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചിറ്റാരിക്കൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ട്രൈബൽ ഓഫീസർ ബാബു വീശിഷ്ടാഥിതിയായി പങ്കെടുത്തു. ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ അരുണൻ ആശംസ അറിയിച്ചു സംസാരിച്ചു. ചടങ്ങിന് രമേശൻ നന്ദി അറിയിച്ച് സംസാരിച്ചു. ഊര് നിവാസികളായ 33 ഓളം യുവതി യുവാക്കൾ ക്യാമ്പിൽ പങ്കെടുത്തു. ചിറ്റാരിക്കൽ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ ശ്രീമതി പ്രസീത, ഷിജു, സജയൻ എന്നിവർ രെജിസ്ട്രേഷൻ നടപടികൾക്കു നേതൃത്വം നൽകി.

No comments