പരപ്പ ആസ്ഥാനമായി പഞ്ചായത്ത് അനുവദിക്കണം ; പരപ്പ ടൗൺ കോൺഗ്രസ് കമ്മിറ്റി
പരപ്പ:പരപ്പ ആസ്ഥാനമായി പഞ്ചായത്ത് അനുവദിക്കണമെന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2015 ൽ യു.ഡി.എഫ് സർക്കാർ പരപ്പ ആസ്ഥാനമായി പഞ്ചായത്ത് അനുവദിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി പഞ്ചായത്ത് രൂപീകരണം അന്ന് നടക്കാതെ പോകുകയായിരുന്നു.
പരപ്പ ആസ്ഥാനമായി പഞ്ചായത്ത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം വകുപ്പ് മന്ത്രിക്കും വകുപ്പ് മേധാവികൾക്കും ഇതിനകം തന്നെ കോൺഗ്രസ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് ആരംഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ടൗൺ കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മനോജ് ഇടത്തോട് സ്വാഗതം പറഞ്ഞു. സിജോ പി ജോസഫ് , കുഞ്ഞികൃഷ്ണൻ കക്കാണത്ത്, വി.കൃഷ്ണൻ , ജോണി കൂനാനി, എ പത്മനാഭൻ , കൃഷ്ണൻ പാച്ചേനി, സി.ജെ തോമസ് തുടങ്ങിയവർ സംസാരിച്ചു.
No comments