Breaking News

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകി അയ്യങ്കാവിലെ നാലാം ക്ലാസുകാരി ഷാന


രാജപുരം: ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ വേണ്ടി തൻ്റെ മുടി മുറിച്ചു നൽകി മാതൃകയായി ബാലസംഘം രാജപുരം വില്ലേജിലെ അയ്യങ്കാവ് യൂണിറ്റ് കൂട്ടുകാരി ഷാനി മോൾ.  നാലാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു മിടുക്കി സ്വയം സന്നദ്ധമായാണ് ഈ സദ് പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയത്. റസാഖ് - സാബിറ ദമ്പതികളുടെ മകളാണ് ഷാന മോൾ. ബാലസംഘം പനത്തടി ഏരിയാ കോർഡിനേറ്റർ സുനിൽ പാറപ്പള്ളി മുടി ഏറ്റു വാങ്ങി. ഷാൻ റസാഖ്, കൃഷ്ണൻ അയ്യങ്കാവ്, ദിലീഷ് പാറപ്പള്ളി എന്നിവർ സംബന്ധിച്ചു

No comments