പ്രകൃതിവിരുദ്ധപീഡനം, വ്യാപാരിയെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു
രാജപുരം: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ വ്യാപാരിയെ രാജപുരം പോലീസ് അറസ്റ്റുചെയ്തു.
ചെറുപനത്തടിയില്‍ കച്ചവടം നടത്തുന്ന ടൈലര്‍ രമേശന്‍ (50) നെയാണ് രാജപുരം പോലീസ് ഇന്‍സ്പെക്‌ടര്‍ അറസ്റ്റുചെയ്തത്. 12 വയസുകാരനായ കൂട്ടി സ്ത്രികള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തുന്നത് നാട്ടുകാര്‍ പിടികൂടിയപ്പോഴാണ പ്രകൃതിവിരുദ്ധ പീഡനം പുറത്തറിഞ്ഞത്.
നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച് രമേശന്‍ സ്രതീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ എടുപ്പിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോട്ടോ എടുക്കാന്‍ പറഞ്ഞതെന്ന് നാട്ടുകാരോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രമേശന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്. ഇയാളെ അറസ്റ്റു
ചെയ്യാന്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെനിന്നും വ്യാജവാറ്റും പോലീസ് കണ്ടെടുത്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
No comments