ചിറ്റാരിക്കാലിലെ ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിന് ഇരയായവരുടെ ഭവനങ്ങളിൽ ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ സന്ദർശിച്ചു
വെള്ളരിക്കുണ്ട്: കാസർഗോഡ് റബ്ബർ മാർക്കറ്റിംഗ് സെസൈറ്റിയുടെ ചിറ്റാരിക്കാൽ ബ്രാഞ്ചിലെ നിക്ഷേപകരുടെ ഭവനങ്ങളിൽ ബിജെപി ജില്ല പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ നേതൃത്വത്തിൽ സന്ദർശനം നടത്തി.
നിക്ഷേപത്തിന് പലിശയോ മുതലോ തൽകാതെ സൊസൈറ്റി ഭരണ സമിതി തട്ടിപ്പ് നടത്തുന്നുവെന്നാണ് കർഷകരുടെ ആരോപണം. 200ഓളം കർഷകർ തട്ടിപ്പിന് ഇരയായെന്നും ഇവർ പറയുന്നു. കഴിഞ്ഞ ഏഴ് വർഷമായി മുതലോ, പലിശയോ ലഭിച്ചിട്ടില്ലന്ന് നിക്ഷേപകർ പറയുന്നു. പത്ത് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് കർഷകരുടെ ആരോപണം. ഒരു ലക്ഷം മുതൽ മുപ്പതു ലക്ഷം രൂപവരെ കിട്ടാൻ ഉള്ളവരുണ്ടെന്നും ഇവർ പറയുന്നു.
ബിജെപി തുടർസമരം ഏറ്റെടുത്തു നടത്തുന്ന കാര്യം സന്ദർശനത്തിൽ അദ്ദേഹം നിക്ഷേപകർക്ക് ഉറപ്പു നൽകി. സന്ദർശനത്തിൽ ബിജെപി ജില്ല സെക്രട്ടറി എൻ. മധു, ജില്ല കമ്മറ്റി മെമ്പർ കെ.വി മാത്യു രാജപുരം, ഉത്തമൻ വെള്ളരിക്കുണ്ട്, ബിജെപി ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രമണി, വൈസ് പ്രസിഡണ്ട് സോമൻ കൊന്നക്കാട് തുടങ്ങിയവർ ജില്ലാ പ്രസിഡണ്ടിനെ അനുഗമിച്ചു.
No comments