രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് BHMS ൽ ഉന്നത വിജയം നേടിയ അനുപമയെ പാറപ്പള്ളി ശ്രീ കൃഷ്ണ സേവാ സംഘം അനുമോദിച്ചു
പാറപ്പള്ളി: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് BHMS ൽ ഉന്നത വിജയം നേടിയ അനുപമ യെ പാറപ്പള്ളി ശ്രീ കൃഷ്ണാ സേവാ സംഘം അനുമോദിച്ചു. സേവാ സംഘം പ്രസിഡണ്ട് ശ്രീ വിശ്വനാഥൻ മലയാക്കോൾ ഉപഹാരം നൽകി. ഭാരവാഹികളായ ചന്ദ്രൻ പാടിയിൽ, രത്നാകരൻ മലയാക്കോൾ , സജിത്ത്, സകേഷ് , സ്വരൂപ് എന്നിവർ സംബന്ധിച്ചു. പാറപ്പള്ളിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന കേളുവിന്റെയും അമ്പലത്തറ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ അദ്ധ്യാപിക പ്രീതയുടെയും മകളാണ് അനുപമ .
No comments